Latest Updates

കൊച്ചി: എംപുരാന്‍ വിവാദങ്ങള്‍ക്കൊടുവില്‍ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. "കടുവ", "ജനഗണമന", "ഗോള്‍ഡ്" എന്നീ സിനിമകളില്‍ നിന്ന് ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് പൃഥ്വിരാജില്‍ നിന്ന് വിശദീകരണമാണു തേടിയിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയുടെ പേരില്‍ പണം കൈപ്പറ്റിയതില്‍ വ്യക്തത വരുത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 29നാണ് ഇമെയില്‍ മുഖേന നോട്ടീസ് അയച്ചത്. ഏപ്രില്‍ 29നകം വരുമാനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്. ഈ സിനിമകളില്‍ അഭിനേതാവ് എന്ന നിലയില്‍ പൃഥ്വി രാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. പാതി നിര്‍മാതാവെന്ന നിലയില്‍ നാല്‍പത് കോടി രൂപയോളം വാങ്ങിയതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice